അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇന്നലെ കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് […]
Read more

