രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺഗ്രസ്
തിരുവനന്തപുരം: ചർച്ചകൾക്ക് ഒടുവിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺഗ്രസ്. പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ജലവിഭവ വകുപ്പിലെ മന്ത്രിസ്ഥാനത്തേക്കാണ് ധാരണയായിരിക്കുന്നത്. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്. അതേസമയം, ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. […]
Read more

