അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കും?
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കണ്ടെന്ന് സൂചന. ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പ് നൽകിയതോടെ ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഒപ്പമുള്ള നാല് പേരെയും പരിഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചെന്നാണ് സൂചന. ഐസി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവര് സാദത്ത്, ടി ജെ വിനോദ് എന്നിവരുടെ പട്ടിക കൈമാറി. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്.
Read more

