വി​മ​ർ​ശ​ന​ത്തി​ൽ പൊ​ള്ളി കോ​ൺ​ഗ്ര​സ്

ന്യൂഡൽഹി : ഇ​ൻ​ഡ്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ട്ട് സ​ഖ്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഡീ​ൽ ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​ചാ​ര​ണം സി.​പി.​എ​മ്മും, രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ജെ.​എം.​എ​മ്മും ഉ​ന്ന​യി​ച്ചു. കോ​ൺ​ഗ്ര​സു​മാ​യു​ള്ള പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് മു​ന്ന​ണി​യു​മാ​യി അ​ക​ന്ന ഡി.​എം.​കെ​യെ തി​രി​കെ​യെ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന് പ്ര​തി​ക​രി​ച്ച കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ​യു​ടെ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ച്ചു. ബം​ഗാ​ളി​ൽ സ​ഖ്യം ഒ​ന്നി​ച്ചു​നീ​ങ്ങ​ണം എ​ന്ന മ​മ​ത ബാ​ന​ർ​ജി​യു​ടെ ആ​വ​ശ്യ​ത്തോ​ട്, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ അ​ത് സാ​ധ്യ​മാ​യി​രു​ന്നു​വെ​ന്നും സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽഗാന്ധി മ​റു​പ​ടി ന​ൽ​കി. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​ന് ര​ണ്ടു​സീ​റ്റ് മാ​ത്രം ത​രാ​നാ​ണ് ടി.​എം.​സി ത​യാ​റാ​യ​തെ​ന്നും രാ​ഹു​ൽ പറഞ്ഞു. ഓ​രോ എം.​എ​ൽ.​എ​മാ​രെ​യും എം.​പി​മാ​രെ​യും ബി.​ജെ.​പി നേ​രി​ട്ട് സ​മീ​പി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ത്തി​നു​കീ​ഴി​ൽ രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഖാ​ർ​ഗെ ആ​ഹ്വാ​നം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *