ഇ ഡി റെയ്ഡ് ഒത്തുകളിയെന്ന് പി . ജയരാജൻ

കണ്ണൂർ: മാസപ്പടി കേസിന്റെ പേരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ CPIM നേതാവ് പി ജയരാജൻ. ഇഡി റെയ്ഡ് ബിജെപിയും കോൺ​ഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രധാനമന്ത്രിയും-മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടന്നതിന് പിന്നാലെ വന്ന റെയ്ഡ് കൃത്യമായ ആസൂത്രണമാണ് , ഇത് സമൂഹം തിരിച്ചറിയുമെന്നും പി ജയരാജൻ‌ പറഞ്ഞു.

ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡ‍ിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺ​ഗ്രസുകാർ. സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന്റെ മറ്റൊരു അധ്യായമാണ് കേരളത്തിലെ ഇഡി ഓപ്പറേഷൻ എന്ന് പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷത്തെ തകർത്താൽ‌ മാത്രമേ സംഘപരിവാറിന് കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയൂ. അതിന് അന്തരീക്ഷമുണ്ടാക്കി കൊടുക്കുകയാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്ന് പി ജയരാജൻ കൂറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *