വംശനാശഭീഷണി നേരിടുന്ന കാട്ടുകഴുതക്ക് സൗദിയിൽ ജനനം

റിയാദ്: വന്യജീവി സംരക്ഷണ രംഗത്ത് സമാനതകളില്ലാത്ത നേട്ടവുമായി സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും അപൂർവമായ വന്യജീവി ഇനങ്ങളിൽ ഒന്നായ ഓണഗർ ഒന്നിന് നൂറിലധികം വർഷങ്ങൾക്ക് ശേഷം സൗദി മണ്ണിൽ ജനനം രേഖപ്പെടുത്തി. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലാണ് ഈ അപൂർവ നേട്ടം. അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിൽ നിന്ന് ഒരു നൂറ്റാണ്ട് മുൻപ് പൂർണമായി അപ്രത്യക്ഷമായ ഈ ജീവിവർഗത്തെ, അവയുടെ സ്വാഭാവിക വാസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരാനായി ആരംഭിച്ച പ്രത്യേക പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ കുഞ്ഞ് ജനിച്ചത്. 2025 ജൂണിൽ നടന്ന ഈ ജനനവിവരം ഒരു വർഷത്തെ വിജയകരമായ നിരീക്ഷണത്തിന് ശേഷമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇവയുടെ അതിജീവനത്തിൽ ആദ്യത്തെ 12 മാസങ്ങൾ വളരെ നിർണായകമായതിനാലാണ് ജനന വിവരം ഒരു വർഷത്തിന് ശേഷം മാത്രം പുറത്തുവിട്ടത്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എൻ 2025ൽ ഈ ജീവിവർഗത്തെ അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *