കനത്ത ചൂടിൽ ഒമാൻ

മസ്‌കത്ത്: ഒമാൻ കനത്ത ചൂടിൽ. രാജ്യത്തെ വിവിധയിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു, നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് അതിശക്തമായ ഉഷ്ണതരംഗമാണ് നിലവിലുള്ളതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബർക്കയിൽ 49. 1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ താപനില. സുവൈക്കിൽ 48.8 ഉം, വാദി അൽമആവിൽ 48 ഡിഗ്രിയുമാണ് ചൂട് . തലസ്ഥാന നഗരമായ മസ്‌കത്തിലെ ബൗഷറിലും 47 ഡിഗ്രിക്ക് മുകളിലാണ് ചൂട്.

Leave a Reply

Your email address will not be published. Required fields are marked *