അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സഹായം ഉറപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സഹായം ഉറപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇ. ശ്രീധരനിലൂടെ സഹായം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതാനായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ലഭിക്കും. ഇത് ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഇതിനിടെ ഇ. ശ്രീധരന്റെ പദ്ധതിയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ബിജെപിയെന്നും വിവരമുണ്ട്. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

പി. കെ കൃഷ്ണദാസ് പദ്ധതി റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇ. ശ്രീധരനെ കാണും. കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും പരിസ്ഥിതി സൗഹൃദമായതും അനുകൂലമെന്നാണ് ബിജെപി കരുതുന്നത്. മുഖ്യമന്ത്രി വി. ഡി സതീശന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ ബിജെപിയുടെ പരിഗണനയ്ക്കായി നല്‍കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയും ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിവേഗ റെയില്‍പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *