മാസപ്പടി കേസിൽ തെളിവ് തേടി ഇ.ഡി; രേഖകൾക്കായി കോടതിയെ സമീപിച്ചു

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ തെളിവ് തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി ഇ.ഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. 134 രേഖകൾ വേണമെന്നാണ് ഹർജിയിൽ പറയുന്നത്. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് ഇ.ഡി അപേക്ഷ നൽകിയത്.

സമൻസ് നൽകി വീണയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം മറ്റ് നടപടികളിലേക്ക് നീങ്ങാനാണ് ഇഡിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *