Tag: Masappadi Case

‘തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥ’; മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. പണമിടപാട് വിവരങ്ങള്‍ വീണ.ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി […]
Read more

മാസപ്പടി കേസ്; ഡിജിപിക്ക് ഇഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് വിവരം. അതേസമയം സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിന് […]
Read more

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇ.ഡി; പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ. ഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, പിണറായിയുടെ മകളും എക്‌സാലോജിക് എം ഡിയുമായ വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌റേറ്റ് […]
Read more

വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ സ്ഥാപനത്തിന് ലൈസൻസില്ല

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല. പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ നൽകിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലാണ് ലേക്കർ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയ്ക്കായി രജിസ്റ്റർ ചെയ്ത സ്ഥാപനം 2023 മുതൽ പ്രതിമാസം 3,250 രൂപ മാത്രം വാടകയുള്ള ഒരു ചെറിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനം […]
Read more

മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വാർത്ത പച്ചക്കള്ളമെന്ന് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡി […]
Read more

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി

കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. എംഎൽഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്റർ ആയിരുന്നു നന്ദുലാൽ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന […]
Read more

പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് നൽകിയ മൊഴി. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് കർത്ത മൊഴിനൽകി. വീണയോ എക്‌സാലോജിക്കോ സിഎംആർഎലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന […]
Read more

വീണ വിജയൻ്റെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ.ഡി. ഓഫീസിൽ ഇതിനായുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. കേസിലുൾപ്പെട്ട സിഎംആർഎൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും. ഇ.ഡി. ഉദ്യോഗസ്ഥ സംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും […]
Read more

മാസപ്പടി കേസ്; ശരൺ എസ്. കർത്ത വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മാസപ്പടി കേസിൽ CMRL ഡയറക്ടർ ശരൺ എസ്. കർത്ത ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരൺ എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ഏകദേശം 10 മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. വീണാ ടിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ശരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് എന്നാണ് വിവരം. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; കേസില്‍ കക്ഷി ചേരാൻ ഹര്‍ജി നല്‍കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി കോടതിയിൽ ഹര്‍ജി നല്‍കി ഇഡി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല. ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ […]
Read more

Recent News