മാസപ്പടി ഹവാല ഇടപാട് കേസിൽ പിണറായിക്ക് തിരിച്ചടി? അടിയന്തര സ്റ്റേയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി ഹവാല ഇടപാട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്ന കാര്യത്തിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. അപ്പീൽ സ്വീകരിക്കുന്നതിലാണ് ഉത്തരവ് പറയുക. അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനമെടുക്കട്ടെ എന്നും അതിനുശേഷം അക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ഹർജിക്കാരാണ് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, ഹർജിയിലെ പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News