മാസപ്പടി കേസ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് ജിന്റോ ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പിണറായി അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം. മാത്യു കുഴൽനാടന് പിന്നാലെ കോൺഗ്രസ് വക്താവ് ജിന്റോ ജോണും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ അടക്കം ആഞ്ഞടിച്ചു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് വൈകാരികമായി ഓർമ്മിപ്പിച്ചാണ് വിമർശകർ സർക്കാരിനെതിരായ നീക്കം കടുപ്പിക്കുന്നത്.

മാത്യു ഒരു തുടക്കമായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ മാത്യുവിന് കാര്യമായ പിന്തുണ കിട്ടിയില്ല പക്ഷെ മാത്യു ഉയർത്തിയ ഒസി വികാരം ഏറ്റെടുത്താണ് വിമർശകർ സർക്കാർ നിലപാടിനെതിരെ പരസ്യമായ പോര് കടുപ്പിക്കുന്നത്. പലവട്ടം അന്വേഷിച്ചിട്ടും സോളാറിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ വിശ്വാസ്യതയുടെ തരിമ്പില്ലാത്ത പരാതിക്കാരിയുടെ കത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട നീതി നിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ എന്നാണ് എഫ് ബി പോസ്റ്റിൽ ജിന്റോയുടെ ചോദ്യം.

പിണറായിയെ വിമർശിച്ചതിന്റെ പേരിൽ മാത്യുവിനെതിരായ അന്വേഷണ നീക്കങ്ങൾ അടക്കം പറഞ്ഞ് അത്തരം മനുഷ്യരുടെ ഓർമ്മകൾ പോലും പക്വതക്കുറവായി തോന്നുന്ന വളർച്ചയെത്തിയോ മുതിർന്നവരെ നിങ്ങൾക്കെന്ന ചോദ്യം മുഖ്യമന്ത്രിയോട് തന്നെ. ഇന്നലെ സിഎൽപിയിൽ വിഡി സതീശൻ മാത്യുവിനെ നേരിട്ടത് യുവത്വത്തിന്റെ പക്വതക്കുറവും ആവേശവുമെന്നു പറഞ്ഞായിരുന്നു. ആദ്യം അന്വേഷണമെന്നതാണ് ശരിയായ പാർട്ടിലൈൻ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിക്കുമ്പോഴാണ് തിരുത്തുമായി ഉമ്മൻചാണ്ടിയുടെ നീതിനിഷേധം അടക്കം ഓർമ്മിപ്പിച്ചുള്ള എതിർചേരിയുടെ നീക്കങ്ങൾ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News