മാസപ്പടി കേസ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് ജിന്റോ ജോൺ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പിണറായി അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം. മാത്യു കുഴൽനാടന് പിന്നാലെ കോൺഗ്രസ് വക്താവ് ജിന്റോ ജോണും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ അടക്കം ആഞ്ഞടിച്ചു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് വൈകാരികമായി ഓർമ്മിപ്പിച്ചാണ് വിമർശകർ സർക്കാരിനെതിരായ നീക്കം കടുപ്പിക്കുന്നത്. മാത്യു ഒരു തുടക്കമായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ മാത്യുവിന് കാര്യമായ പിന്തുണ കിട്ടിയില്ല പക്ഷെ മാത്യു ഉയർത്തിയ ഒസി വികാരം ഏറ്റെടുത്താണ് […]

മുഖ്യമന്ത്രിക്കെതിരെ വിമർശനം; അനൂപിനും ജിൻ്റോ ജോണിനുമെതിരെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി. ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശൻ ​ഗ്രൂപ്പ് രം​ഗത്ത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിലെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി […]

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ’; മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമർശനവുമായി ജിൻ്റോ ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് കെപിസിസി വക്താവ് ജിന്റോ ജോണ്‍. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികള്‍ മാത്രമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോയെന്നാണ് ജിന്റോ ജോണ്‍ പറയുന്നത്. അക്കാദമിക, രാഷ്‌ട്രീയ രംഗങ്ങള്‍ മുതല്‍ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാം. അവര്‍ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവത്ക്കരണത്തിലൂടെ അനുദിനം മുന്നേറും. രാജാവിനേക്കാള്‍ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി […]

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍

കൊച്ചി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കെ.എസ്.യുവിനെ വിമർശിച്ചതിന് പിന്നാലെയാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി. എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതിനും പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്. നിയമനം കിട്ടിയവരില്‍ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോണ്‍ഗ്രസ് ബന്ധം ചികയുന്ന തിരക്കിലാണെന്നും കിട്ടിയ പോസ്റ്റില്‍ അവര്‍ക്ക് എങ്ങനെയെങ്കിലും അള്ളിപ്പിടിച്ചിരിക്കണമല്ലോയെന്നും അദ്ദേഹം കുറിച്ചു. കെഎസ്‌യുക്കാരെ ക്യാമ്പസില്‍ തല്ലുന്നവരെയും […]

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ

കൊച്ചി: സത്യപ്രതിജ്ഞക്കിടെ മുഖ്യമന്ത്രി വി.ഡ‍ി സതീശൻ തന്റെ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിൻ്റോ ജോൺ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി നല്ലതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി, അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നും കുറിച്ചു. തന്റെ രാഷ്ട്രീയം […]