ഡിജിറ്റൽ ബാങ്കിങ്, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ ലളിതമാക്കുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആധാർ ഫേസ് ഓതന്റിക്കേഷൻ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റും അതോടൊപ്പം ഒരു ടെസ്റ്റിംഗ് സാൻഡ്ബോക്സും ഔദ്യോഗികമായി പുറത്തിറക്കി. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.ഇതുവരെ ഉപഭോക്താക്കൾക്ക് മുഖം പരിശോധിച്ച് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ ബാങ്കിങ് ആപ്പിൽ നിന്നും മാറി ‘ഫേസ് ആർഡി’ എന്ന മറ്റൊരു ആപ്ലിക്കേഷന്റെ സഹായം തേടണമായിരുന്നു. ഇത് പലപ്പോഴും ഡിജിറ്റൽ ഇടപാടുകളിൽ […]
