കേരളത്തിൽ പെൻഷൻ പ്രായം ഉയർത്തുമോ? സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല പെൻഷൻ പ്രായം ഉയർത്തിയാൽ നിലവിലെ ജീവനക്കാർക്ക് കൂടുതൽ കാലം സർവീസിൽ തുടരാനാകും. അതേസമയം, പുതിയ നിയമനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ചർച്ചയും ഉയരുന്നുണ്ട്. യുവാക്കളുടെ തൊഴിൽ അവസരങ്ങളും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും തീരുമാനത്തിൽ നിർണായകമാകും. വിഷയത്തിൽ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പെൻഷൻ പ്രായത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ SSLC ബുക്ക് മതിയെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ […]