Tag: Children

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറത്തും കോഴിക്കോടുമായി മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്, അതും കുട്ടികള്‍ക്കിടയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ […]
Read more

കുട്ടികളുടെ മരുന്നിനും ക്ഷാമം; വിറ്റാമിൻ എ വിതരണം നിലച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെയും വിതരണം തടസ്സപ്പെട്ടതായി പരാതി. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ നൽകേണ്ട വിറ്റാമിൻ എ മരുന്നാണ് നിലവിൽ പല ആശുപത്രികളിലും ലഭ്യമല്ലാത്തത്. കുട്ടികൾക്കുള്ള ചില വാക്സിനുകളും ആശുപത്രികളിൽ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കുട്ടികളുടെ മരുന്നുകളുടെ ലഭ്യതയിൽ പ്രശ്നം നേരിടുന്നതായി മാതാപിതാക്കളും പറയുന്നു. പഞ്ഞി ഉൾപ്പെടെയുള്ള അടിസ്ഥാന മെഡിക്കൽ സാമഗ്രികൾ മുതൽ ജീവിതശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ […]
Read more

Recent News