Tag: Circular

ഔദ്യോഗിക വേഷത്തില്‍ പൊലീസുകാർ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുത്; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ […]
Read more

വിദ്യാർത്ഥികൾക്ക് ഞായറാഴ്ച്ച പോലും അവധിയില്ല; വിചിത്ര സർക്കുലറുമായി ഡിഎംഇ

ന്യൂഡൽഹി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ, മെഡിക്കൽ, ഡെന്റൽ പ്രിൻസിപ്പൽമാർക്കായി സർക്കുലർ പുറത്തിറക്കി ഡിഎംഇ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ/ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും അത്യാവശ്യമെങ്കിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി അനുവദിച്ചാൽ മതിയെന്നും സർക്കുലർ പറയുന്നു. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലും ക്യാമ്പസിലും തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും പരീക്ഷയെ ബാധിക്കാവുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിട്ടുനിർത്താൻ കോളേജ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു. അവധി ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നത് വിചിത്ര നിർദേശമാണെന്നും വിമർശനമുയർന്നു. ചില വിദ്യാർത്ഥികൾ […]
Read more

സൗജന്യയാത്ര; ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി KSRTC

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നുമാണ് നിർദേശം. അതേസമയം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. ബാങ്ക് […]
Read more

Recent News