തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് തിരുവനന്തപുരം മേയർക്കെതിരെ നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്. മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് […]
Read more

