അഹമ്മദാബാദിനെ മറികടക്കാൻ ഹൈദരാബാദ്; ലോകത്തിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു
ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിൽ നിർമിക്കാനുള്ള പദ്ധതിയുമായി തെലങ്കാന സർക്കാർ. തെലങ്കാന സർക്കാരും ബിസിസിഐയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വിപ്ലവകരവും ഭാവി തലമുറയെ ലക്ഷ്യം വെച്ചുള്ളതുമായ തെലങ്കാന സർക്കാരിന്റെ ‘ഭാരത് ഫ്യൂച്ചർ സിറ്റി’യുടെ ഭാഗമായിട്ടായിരിക്കും ഈ അത്യാധുനിക സ്റ്റേഡിയം നിർമിക്കുക. അഹമ്മദാബാദിലെ 1.32 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കാൾ കൂടുതൽ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ […]
Read more

