Tag: crime branch

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. അന്വേഷണം ദേവസ്വം വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് ഞങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളത്തോടെ ഞങ്ങള്‍ക്ക് ലഭിക്കും. അതിന് ശേഷം ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കും. കാരണം, ഇതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അതില്‍ ഇടനിലക്കാരുമുണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വിജിലന്‍സ് മാത്രം അന്വേഷിച്ചാല്‍ ഫലപ്രദമാകില്ല. ക്രൈംബ്രാഞ്ച് […]
Read more

പൊന്നാനി ബലാത്സംഗക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പൂങ്കുഴലി ഐപിഎസിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസും ഡിവൈഎസ്പി വി വി ബെന്നിയും സിഐ വിനോദുമാണ് പ്രതികള്‍.മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്പി സുജിത് ദാസിനെതിരായ കേസിന്റെ അന്വേഷണം എസ്പി സിഎസ് ഷാഹുല്‍ ഹമീദിനാണ്. ഡിവൈഎസ്പി വിവി […]
Read more

പി.എസ്.സി ക്രമക്കേട്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി) ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം എടുക്കുക. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് നൽകും. പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ […]
Read more

നിതിൻ രാജിന്റെ മരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ […]
Read more

Recent News