ദുരിതത്തിലായി യാത്രക്കാര്‍; സ്‌പൈസ് ജെറ്റ് വീണ്ടും വൈകി
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി ഫുജൈറ വിമാനമാണ് വൈകുന്നത്. വീണ്ടും തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനി നിരുത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 12.25ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെട്ടത് രാവിലെ 9.40നായിരുന്നു. എന്നാല്‍ സര്‍വീസ് വൈകുന്നതിന്റെ കാരണം അധികൃതര്‍ ഇതുവരെയും വ്യക്താക്കിയിട്ടില്ല. രാവിലെ […]
Read more

