പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെ; തിരുവനന്തപുരം മെട്രോയുടെ ഡിപിആര്‍ തയ്യാറായി
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡിപിആര്‍ തയ്യാറായി. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ റെയില്‍ പാത. പുതുക്കിയ അലൈന്‍മെന്റില്‍ 31 കിലോമീറ്റര്‍ ദൂരമാണുള്ളത്. 27 സ്റ്റേഷനുകളില്‍ മൂന്നെണ്ണം ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളാണ്. 8000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി(കെഎം ആർഎൽ)ന് ഇന്നോ നാളെയോ കൈമാറും. കെഎംആര്‍എൽ രണ്ടാഴ്ചക്കുള്ളിൽ ഡിപിആര്‍ സർക്കാരിന് കൈമാറും. മന്ത്രിസഭ ഇത് അംഗീകരിച്ചാൽ കേന്ദ്രസർക്കാരിന് സമർപ്പിച്ച് […]
Read more

