അക്കാര്യം തുറന്നുപറയാൻ പേടിയായിരുന്നു; തൃഷയ്ക്ക് ശബ്ദം നൽകിയത് താനെന്ന് ചിന്മയി
സൂര്യ നായകനായി എത്തുന്ന ചിത്രം കറുപ്പ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ആർ.ജെ. ബാലാജിയാണണ് ചിത്രം സംവിധാനം ചെയ്തത്. തൃഷയ്ക്കുവേണ്ടി ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ഗായിക ചിന്മയിയാണ്. എന്നാൽ, അക്കാര്യം തുറന്നുപറയാൻ തനിക്ക് പേടിയായിരുന്നുവെന്ന് പറയുകയാണ് ചിന്മയി. ‘കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണ് എന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. ആർ.ജെ ബാലാജിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും എനിക്ക് വളരെക്കാലമായി അറിയാം. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വളരേയധികം കഠിനാധ്വാനം ചെയ്ത ഒരാളുടെ കഥയാണ് ആർ.ജെ.ബിയുടേത്. അദ്ദേഹത്തേയും […]
Read more

