ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി ഹനുമാൻകൈൻഡ്
ഡൽഹി: ജന്തർമന്തറിൽ ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി റാപ്പർ ഹനുമാൻകൈൻഡ്. ചലോ സൻസദ് മാർച്ചിന്റെ ഭാഗമായാണ് മലയാളിയായ റാപ്പർ എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും മാസ്‌കും ധരിച്ചാണ് ഹനുമാൻകൈൻഡ് മാർച്ചിന്റെ ഭാഗമായത്. പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും ഹനുമാൻകൈൻഡ് രൂക്ഷമായി വിമർശിച്ചു. പ്രക്ഷോഭസ്ഥലത്തെ ദൃശ്യങ്ങൾ റാപ്പർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ എത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ക്രൂരമായ ബലപ്രയോഗം നടത്തിയതിന് യാതൊരു […]
Read more

