TTEയെ തള്ളിയിടാൻ ശ്രമം

കൊച്ചി: ജനശതാബ്ദി എക്‌സ്പ്രസ്സിൽ ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആലപ്പുഴ സ്വദേശികളായ ബാബു കെ.ഡി, ശ്രീരാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ ടിക്കറ്റ് ചോദിച്ചതാണ് ഇരുവരെയും പ്രകോപിപ്പിച്ചത. തുടർന്ന് ടി.ടി.ഇയെ പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടന്നാണ് ടി.ടി.ഇ രക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ ഉടൻ എമർജൻസി ബ്രേക്ക് […]

വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന […]