സർക്കാർമദ്യമായ ജവാനെ കടത്തിവെട്ടി സ്വകാര്യകമ്പനിക്ക് നേട്ടം
തിരുവനന്തപുരം: ബിവറജസ് മദ്യക്കച്ചവടം പരിഷ്‌കരിച്ചപ്പോൾ സർക്കാർമദ്യമായ ജവാനെ കടത്തിവെട്ടി സ്വകാര്യകമ്പനിക്ക് കുത്തകനേട്ടം. റം വിഭാഗത്തിൽ മാസം രണ്ടരലക്ഷം കെയ്സ് വരെ വിറ്റിരുന്ന ജവാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്തിന് പുറത്തെ മദ്യകമ്പനിക്കാണ് നേട്ടം ലഭിച്ചത്. നാലുവർഷത്തിനിടെ ആകെ മദ്യക്കച്ചവടത്തിന്റെ 50 ശതമാനവും ഒരു കമ്പനി കൈയടക്കുകയുംചെയ്തു. മാസം 18 ലക്ഷം കെയ്സ് മദ്യം വിൽക്കപ്പെടുമ്പോൾ അതിൽ ഒൻപതുലക്ഷവും ഒരു കമ്പനിയുടേതാണ്. മൂന്നുവർഷത്തിനുമുൻപ് ഇവരുടെ പ്രതിമാസക്കച്ചവടം നാലുലക്ഷം കെയ്സായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്ത് ബെവറജസ് കോർപ്പറേഷനിൽ നടത്തിയ സോഫ്റ്റ്‌വെയർ […]
Read more

