വൈഭവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്
വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. വൈഭവ് പ്രതിഭയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരെ പോലെ മികച്ചതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പ്രായമില്ല, മറിച്ച് പ്രകടനമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്‌കാസ്റ്റിനിടെ ആയിരുന്നു കപിൽ ദേവിന്റെ പ്രതികരണം. ‘വൈഭവ് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ടി20 യിൽ അവൻ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിലും അവന് തന്റെ പ്രകടന മികവ് തെളിയിക്കേണ്ടതുണ്ട്. […]
Read more

