Tag: KM SHAJI

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

കൊച്ചി: തിരുവനന്തപുരത്ത് വെച്ച് ബിജെപി പ്രവർത്തകർ തന്റെ ഔദ്യോഗിക വാഹനം തടഞ്ഞതിലും റോഡിലൂടെ നടന്നുപോകേണ്ടി വന്നതിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ നേരത്തെ താൻ പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിയതാണ് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു തലസ്ഥാനത്തെ വാൻറോസ് ജംഗ്ഷനിൽ വെച്ച് ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്. […]
Read more

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെഎം ഷാജി നിര്‍വഹിച്ചു

തിരുവനന്തപുരം: സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് […]
Read more

വിമർശനങ്ങൾ പരിഹരിക്കും; മദ്യനയത്തിൽ ലീ​ഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് മന്ത്രി കെ.എം ഷാജി

കോഴിക്കോട്: മദ്യനയത്തിൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി വി.ഡി സതീശനൊപ്പമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും മുന്നണിയിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ നടന്ന മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ മൂന്നാം ബൈത്തുൽറഹ്‌മ ഭവനം താക്കോൽകൈമാറ്റച്ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.എം. ഷാജി. “ക്യാബിനറ്റിൽ ലീഗ് മന്ത്രിമാരുണ്ട്. എതിർപ്പുണ്ടെങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിയമസഭയിൽ െവച്ചുതന്നെ ഇടപെടുമായിരുന്നു, വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ […]
Read more

കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മലപ്പുറം: വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. മന്ത്രിയായി അധികാരമേറ്റയുടനെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപ പരാമർശവുമായി പൊലീസ് ഉദ്യോഗസ്ഥൻ രംഗത്ത് വന്നത് . വർഗീയവാദി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് വിവാദമായത്.കാസർഗോഡ് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് ( ‘POLICE FRIENDS’ ) എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിവാദ സന്ദേശം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് […]
Read more

വെള്ളാപ്പള്ളി നടേശന് മാനസിക രോഗം കെ എം ഷാജി

മലപ്പുറം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകുമെന്നാണ് കെ എം ഷാജി പറയുന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടേയും അവസാനമായിരുന്നു ഇക്കഴിഞ്ഞ നാലാം തിയതി ഉണ്ടായതെന്നും യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നെന്നും എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണല്ലോ ചെയ്തതെന്നും കെ എം ഷാജി ചോദിച്ചു. ജനങ്ങൾ നേരിടുന്ന സാമൂഹ്യ […]
Read more

Recent News