Tag: mvd

എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചു; ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സിന് പിഴയിട്ടു. 5500 രൂപയാണ് പിഴയിട്ടത്. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സിനാണ് പിഴ ലഭിച്ചത്. എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴ. എന്നാല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്. മലയോര മേഖല ആയതിനാല്‍ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം ആശ്രയിച്ചു പോരുന്ന ആംബുലന്‍സിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വന്യമൃഗ ശല്യം […]
Read more

കാറിൽ ബമ്പർ ഗാർഡ് വച്ചതിന് ടാക്സി ഡ്രൈവർക്ക് 5000 രൂപ പിഴ

തിരുവനന്തപുരം: കാറിന്‍റെ പിന്നിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് തനിക്ക് 5000 രൂപ പിഴ ലഭിച്ചെന്ന് ടാക്സി ഡ്രൈവർ. ആള്‍ട്രേഷന്‍ കുറച്ചൊക്കെ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ബമ്പർ ഗാർഡ് ഫിറ്റ് ചെയ്തതെന്ന് ടാക്സി ഡ്രൈവർ ഷമീര്‍ ഖാലിദ് പറയുന്നു. ഫൈന്‍ അടക്കാന്‍ തയ്യാറാണ്. മര്യാദയില്ലാത്ത ഫൈൻ ആയിപ്പോയെന്നും പിഴ കുറച്ചു നല്‍കണമെന്നുമാണ് ആവശ്യം. കുറച്ചൊക്കെ ആൾട്രേഷൻ ആകാമെന്ന വാക്ക് വിശ്വസിച്ചാണ് കാറിന്റെ പിന്നിലൊരു ബമ്പർ ഗാർഡ് ഫിറ്റ്‌ ചെയ്തത്. മുൻപൊന്നും ഇതിന് ഫൈൻ ഉണ്ടായിരുന്നില്ല. പക്ഷേ സർക്കാരിന്റെ […]
Read more

ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് കാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ റിയര്‍വ്യൂ അഥവാ റിവേഴ്‌സ് കാമറ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമാക്കുന്നതിനുള്ള നടപടികളുടെ […]
Read more

വാഹന മോഡിഫിക്കേഷൻ: 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ

തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. […]
Read more

നിയമം ​ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; കർശന നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലന ക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി […]
Read more

മുഖ്യമന്ത്രിയുടെ ‘വാഹന മോഡിഫിക്കേഷന്‍: അനുവദനീയമായ മാറ്റങ്ങള്‍ മാത്രമെന്ന് MVD

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ഗതാഗത കമ്മീഷണര്‍. അനുവദനീയമായ വാഹന മാറ്റങ്ങള്‍ മാത്രം ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കും. മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇവയാണ്; മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍
Read more

എഐ ക്യാമറ പിഴയടക്കാത്തവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനം

കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ-ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നെങ്കിലും, എഐ ക്യാമറ വഴി നിയമ ലംഘനം കണ്ടെത്തി പിഴ ലഭിച്ചവരിൽ പകുതിയിലധികം ആളുകൾ ഇത് പ്രയോജനപ്പെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്. ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ബ്ലാക്ക് ലിസ്റ്റിലായാൽ […]
Read more

Recent News