Tag: Offices

എഡിജിപി അജിത് കുമാറിന്റെ ഓഫീസിൽ പരിശോധന നടത്തി എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത് കുമാറിനെതിരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെ എഡിജിപി ഓഫീസിൽ പരിശോധന നടത്തിയത്. ഓഫീസ് സന്ദർശിച്ച അന്വേഷണസംഘം അവിടുത്തെ പഴയ […]
Read more

മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു

തിരുവനന്തപുരം: പരമ്പരാഗത ഓഫീസ് പ്രവർത്തനരീതിയിൽ നിന്ന് മാറി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു. തലസ്ഥാനത്തുള്ള മുഖ്യമന്ത്രി രാവിലെ എട്ടിന് ഓഫീസിലെത്തും. ഉച്ചയ്ക്ക് ഒന്നര വരെ മുഖ്യമന്ത്രി ഓഫീസിലുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാം. തുടർന്ന് അതത് ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ വിശദീകരണം വേണ്ടതോ, ചർച്ച ചെയ്യേണ്ടതോ ആയ ഫയലുകൾ പരിശോധനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലായ ആളുകളുടെയും സേവനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. […]
Read more

മന്ത്രിമാരുടെ ഓഫീസുകൾ തീരുമാനിച്ചു

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന […]
Read more

Recent News