ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആര്, വീരമണി ഉള്‍പ്പെട്ട തമിഴ്നാട്ടിലെ പോക്സോ കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. പോക്സോ കേസില്‍ കൃത്യ സമയത്ത് നടപടി കൈക്കൊണ്ടില്ലെന്ന കാരണത്താല്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കിയിരിക്കുകയാണ്.മുന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ എ അരുണ്‍, അഡീഷണല്‍ കമ്മീഷണര്‍ എന്‍ കണ്ണന് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി എഡിജിപിയായി സേവനമനുഷ്ഠിക്കുകയായിരുന്ന അരുണിനെയും കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണറായിരുന്ന കണ്ണനെയും പുതിയ പദവികളൊന്നും നല്‍കാതെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ഇവരെ […]
Tag: Pocso Case
പോക്സോ കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി
കാസര്‍കോട്: പോക്സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. വിചാരണയ്ക്ക് ഹാജരാകാത്തതിലാണ് കോടതി നടപടി. പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വധശ്രമക്കേസില്‍ ഖാദര്‍ കരിപ്പൊടി നിലവില്‍ ഒളിവിലാണ്. 2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72 (1), പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസില്‍ ഖാദറിന് ജാമ്യം […]
പോക്സോ കേസ്; ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ് അതിസാഹസികമായാണ് ഇയാളെ എലത്തൂർ പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ്. റോളക്സ് എന്ന സിനിമ കഥാപാത്രത്തെ അനുകരിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നരമാസമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. എലത്തൂർ ഇൻസ്പെക്ടർ കെ. ആർ. […]
ക്രിക്കറ്റ് പരിശീലനത്തിനിടെ പീഡനം; പരിശീലകന് 47 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പരിശീലകന് 47 വര്‍ഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് കോടതി. മൂന്നാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. നാലാമത്തെ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം. മനുവിനെതിരെ ഉളളത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇനി മൂന്ന് കേസുകളില്‍ കൂടി ശിക്ഷ വിധിക്കാനുണ്ട്. നാലാമത്തെ കേസില്‍ തിങ്കളാഴ്ച്ചയാണ് കോടതി വിധി പറയുക. […]
16കാരി പീഡനത്തിനിരയായ സംഭവം; അമ്മയുടെ സുഹൃത്ത് സ്നേഹക്കായി അന്വേഷണം
കാസര്‍ഗോഡ്: കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. 25കാരി സ്നേഹ മെര്ലിന് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]
പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ SSLC ബുക്ക് മതിയെന്ന് ഹൈക്കോടതി
കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ […]
സനോജ് മിശ്രയ്ക്കെതിരായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതി; രഹസ്യമൊഴി എടുത്തു
കൊച്ചി: സംവിധായകന് സനോജ് മിശ്രയ്ക്കെതിരായ പോക്സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും മോശമായി പെരുമാറിയെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സനോജ് മിശ്രയെ പ്രതിയാക്കി കേസെടുത്തത്. സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്നും സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി. അതേസമയം, കുംഭമേള […]
