ബാഴ്‌സയെ വീഴ്ത്തി പിഎസ്ജി; സ്കോർ 4-2

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 4-2ന് തകർത്ത് പാരിസ് സെന്റ് ജെർമെയ്ൻ. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നാല് ഗോളുകൾ നേടി പിഎസ്ജി തങ്ങളുടെ കരുത്ത് തെളിയിച്ചു. ഈ തോൽവിയോടെ 2026-27 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിനും വിരാമമായി.ഡെസിറെ ഡൂയെ, ലൂക്കാസ് ഹെർണാണ്ടസ്, വിറ്റിന്യ, ഫാബിയൻ റൂയിസ് എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. ബാഴ്‌സലോണയ്ക്കായി സാവി എസ്പാർട്ടും ലമീൻ യമാലും ഗോളുകൾ നേടി. ഇരുടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മത്സരത്തിൽ അവസാന […]

ആഴ്‌സനലും പിഎസ്ജിയും നേർക്കുനേർ; യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനൽ നാളെ

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനൽ നാളെ. ആഴ്‌സനലും പിഎസ്ജിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ലീഗുകളിലെ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. ആഴ്‌സനലിനിത് അത്യുജ്വല സീസണാണ്. പ്രീമിയര്‍ ലീഗ് കിരീടമടക്കം നേടി മിന്നും ഫോമിലുള്ള ഗണ്ണേഴ്‌സ് വീണ്ടുമൊരു കിരീടം പ്രതീക്ഷിച്ചാണ് പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ ആഴ്‌സനലിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം കൂടിയാകും ഇത്. ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരാണ് പിഎസ്ജി. ലീഗില്‍ ആഴ്‌സനല്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ പിഎസ്ജിക്ക് ജയിക്കാനായത് പത്ത് മത്സരത്തിലാണ്. 9 ക്ലീന്‍ […]