കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിരത്തുകളിൽ ബസുകൾ നടത്തുന്ന മരണപ്പാച്ചിൽ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചു. കാക്കനാട് യുവതി വാഹനാപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ശക്തമായ പ്രതികരണം. ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെപ്പോലെയാണ് പെരുമാറുന്നതെന്ന രൂക്ഷമായ പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന […]
Tag: SPEED
കുറ്റിപ്പുറം ബസ് അപകടം; ബസിന്റെ അമിത വേഗത അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന് മോട്ടോർ വാഹന വകപ്പിന്റെ റിപ്പോർട്ട്. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടമായതും അപകട കാരണമായി. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടായിരുന്നു. ഇരട്ടിയിൽ അധികം വേഗത്തിലെത്തിയ ബസിന് രണ്ടാമത്തെ വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായെന്നും ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിവളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ […]
