Tag: Starbucks

ചെന്നൈയിൽ ടെക് സെന്റർ ആരംഭിക്കാനൊരുങ്ങി സ്റ്റാർബക്സ്

ചെന്നൈ: തമിഴ്‌നാട്ടിൽ ടെക് സെന്റർ ആരംഭിക്കാനൊരുങ്ങി സ്റ്റാർബക്സ്. വിവരസാങ്കേതികവിദ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ പോകുന്ന ഈ പുതിയ പദ്ധതിയിലൂടെ തുടക്കത്തിൽ തന്നെ എണ്ണൂറിലധികം പുതിയ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ സംസ്ഥാന വ്യവസായ, നിക്ഷേപ പ്രോത്സാഹന വാണിജ്യ വകുപ്പും സ്റ്റാർബക്സും തമ്മിൽ ഇതുസംബന്ധിച്ച നിവേദനത്തിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിലവിൽ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാർബക്സിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റ് ശൃംഖലകളിൽ നിന്നും […]
Read more

Recent News