ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് കടൽമാർഗ്ഗമുള്ള ചരക്കുനീക്കങ്ങൾക്ക് ഭീഷണിയുയർത്തി പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലിൽ വാണിജ്യ കപ്പലിന് […]

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

ടെഹ്‌റാൻ: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. […]

‘ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം’; ഇറാനിൽ കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു

ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന വാചകങ്ങളുമായി കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം അടക്കം ഉൾപ്പെടുത്തിയാണ് ബിൽബോർഡ് സ്ഥാപിച്ചത്. ടെഹ്രാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’ എന്ന വാചകത്തോട് കൂടിയ ബിൽബോർഡിൽ കോട്ടും സ്യൂട്ടും ധരിച്ചു മരിച്ചുകിടക്കുന്ന ട്രംപിൻ്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം യുഎസ് – ഇറാൻ സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് പ്രകോപനപരമായ ബിൽബോർഡ് ട്രെഹ്രാനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണും വായയും […]

ആരെയും വെറുതെ വിടില്ല, ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്’ ; ‌ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ടെഹ്റാൻ: ആരെയും വെറുതെ വിടില്ലെന്നും പകരം വീട്ടുമെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്. താൻ ഉൾപ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. രണ്ടു യുദ്ധങ്ങളിലും നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടിക തയാറാക്കിയിട്ടിട്ടുണ്ടെന്നും മുജ്തബ ഖമനെയി പറഞ്ഞു. ആഗോള തലത്തിൽ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് മേഖലയിൽ വ്യാപക […]

ഖമനേയിക്ക് അന്ത്യാഭിവാദ്യം; ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ആയത്തുള്ള അലി ഖമനേയിയുടെ അതേ പാതയാണ് താനും ആ​ഗ്രഹിക്കുന്നതെന്ന് മുൻപ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. അത്തരത്തിലുള്ള സന്ദേശങ്ങളാണ് ഏറ്റവും ഉന്നതനായ നേതാവ് തന്നെ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടന്നുകൊണ്ട് കൈമാറുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്. ടെഹ്റാനിലെ ഇമാം ഹുസൈൻ […]

ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർത്ത് ഇസ്രായേൽ

ടെഹ്‌റാൻ : ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർത്ത് ഇസ്രായേൽ. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ അടിസ്ഥാനമാക്കി എ.എഫ്.പി ആണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഖൊറാസാൻ എന്ന ജൂതവിഭാഗക്കാർ അവരുടെ ആഘോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്‌തു. രാത്രിയിൽ ഇസ്രയേലും അമേരിക്കയും നടത്തിയ കൂട്ട ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ദേവാലയത്തിനു സമീപത്തുള്ള കെട്ടിടത്തിൽ […]