തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 440 രൂപയുടെ കുറവുണ്ടായ വിപണി ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകളും ഇടിവുകളും സംഭവിച്ചാണ് മെയ് മാസം വിടപറയുന്നത്. പുതിയ മാസത്തിൽ വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം
