നെടുമങ്ങാട്ടെ ക്രൂരതയിൽ പ്രതികരിച്ച് പ്രതിയുടെ അമ്മ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി അറസ്റ്റിലായ അമ്മ അഖിലയുടെ അമ്മ റീന. അഖിലയുടെ പങ്കാളി അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അഷ്കറിനെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും റീന മാധ്യമങ്ങളോട് പറഞ്ഞു. പുഴുത്ത പട്ടിയെ പോലെയായിരിക്കും കുഞ്ഞിനെ നോക്കുക എന്ന് പറഞ്ഞു. അഖിലയും എല്ലാത്തിനും കൂട്ടുനിന്നുവെന്നും റീന വ്യക്തമാക്കി. കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. പൊലീസിനെ സമീപിച്ചെങ്കിലും അഖില സമ്മതിച്ചില്ല. അഖില മകളാണെന്ന് പറയാൻ പോലും നാണക്കേടാണെന്നും റീന കൂട്ടിച്ചേർത്തു. ഇന്നലെ കാലത്താണ് കുട്ടിയുടെ മരണം അറിഞ്ഞതെന്ന് കുട്ടിയുടെ പിതാവ് അഖിലിൻ്റെ അമ്മ പറഞ്ഞു. കുട്ടിയെ തങ്ങൾക്ക് വിട്ടുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇതുണ്ടായതെന്നും ഇനി എന്തിന് തങ്ങൾ ജീവിക്കണമെന്നും അവർ കണ്ണീരോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *