ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു: യുവതിയുടെ പരാതിയിൽ കണ്ണൂർ KSU ജില്ലാ പ്രസിഡണ്ടിന് എതിരെ കേസ്

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പണം വാങ്ങി വഞ്ചിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. ന്യൂസീലൻഡിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസ്സു കാരിയാണ് കണ്ണൂർ വനിതാ പോലീസിൽ പരാതി നൽകിയത്.ഇ-മെയിലായി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഫോണിൽ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. 2018 മുതൽ പ്രണയത്തിലായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. 2020 ജനുവരി ആറിന് കൂർഗിൽനിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ കാറിൽവെച്ച് വിവാഹവാ ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *