വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വീഡിയോ; നടന്‍ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടന്‍ വിക്രമിന്റെ ദൃശ്യങ്ങള്‍ വിവാദമായതോടെ താരത്തിന് നോട്ടീസ് അയച്ച് തമിഴ്‌നാട് വനം വകുപ്പ്. വിക്രമിന്റെ മകളുടെ ഭര്‍തൃപിതാവ് പെരുന്തുറയില്‍ നിന്നും വാങ്ങിയ കുരങ്ങുകളാണിതെന്നാണ് വിവരം. ചെന്നൈയിലെത്തിച്ച കുരങ്ങുകളെ പിന്നീട് ഈഞ്ചമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്ക് മാറ്റി. ഇവിടെവച്ചാണ് നടൻ ദൃശ്യങ്ങൾ പകർത്തിയത്.

മണിപ്പൂരില്‍ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തില്‍ എത്തിച്ച കുരങ്ങാണെന്ന വിശദീകരണമാണ് അധികൃതര്‍ക്ക് ലഭിച്ച മറുപടി. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ പരിശോധന നടത്തുകയും മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ലഭിച്ച രേഖകളില്‍ മണിപ്പൂരിലെ ഉടമയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *