ദുബൈ: യുഎഇ ദിർഹത്തെ സൂചിപ്പിക്കാൻ മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ പോലും അക്കത്തിനൊപ്പം ദിർഹം എന്നോ AED എന്നോ എഴുതണം, എന്നാൽ ഇനി അത് വേണ്ട. പകരം ദിർഹത്തിന്റെ സ്വന്തം ചിഹ്നം കീബോർഡുകളിൽ ഉണ്ടാകും. എല്ലാ കീബോർഡ് ലേഔട്ടുകളിലും ‘6’ നമ്പർ കീയുമായി ബന്ധിപ്പിച്ചായിരിക്കും ചിഹ്നം ഉൾപ്പെടുത്തുക. ഡിജിറ്റൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുരീതികൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സംഘടനയാണ് അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണികോഡ് കൺസോർഷ്യം.
നമ്മുടെ മൊബൈൽ കീബോർഡുകളിൽ ലഭിക്കുന്ന രൂപ, ഡോളർ തുടങ്ങിയ ചിഹ്നങ്ങളെല്ലാം ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം യൂണികോഡ് കൺസോർഷ്യം ഔദ്യോഗികമായി അംഗീകരിച്ചു.
