തിരുവനന്തപുരം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍ ഏരിയാ സെക്രട്ടറി എസ് എസ് ബിജുവാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോര്പ്പറേഷന് തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ബിജു. മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് എസ് എസ് ബിജുവിന് ബിജെപി അംഗത്വം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതിൽ സിപിഎമ്മിൽ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. അതേസമയം, പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയിൽ ചേർന്നതെന്നാണ് ബിജു പറയുന്നത്.
Related Posts
വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
അവഹേളിച്ചവർ സന്തോഷിക്കട്ടെ, സൈബർ ആക്രമണത്തിൽ ബിന്ദു കൃഷ്ണ
തിരുവനന്തപുരം:ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ. പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്നും…
കാലടിയിൽ മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍
കൊച്ചി: മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍. കാലടി മാണിക്യമംഗലത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര്‍…
