7 വർഷത്തിനുശേഷം 5 മത്സര ഏകദിന പരമ്പരക്ക് ടീം ഇന്ത്യ

ബോർഡ്: വരാനിരിക്കുന്ന ഹോം സീസണിന്‍റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ന്യൂസിലൻഡ് പര്യടനത്തിന്‍റെ മത്സരക്രമം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയുടെ ഓൾ-ഫോർമാറ്റ് ടൂർ ഉൾപ്പെടുന്ന പരമ്പരകളുടെ മത്സരക്രമമാണ് ന്യൂസിലന്‍ഡ് പുറത്തുവിട്ടത്.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയായിരിക്കും ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ അവിടെ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഇതിന് പുറമെ 7 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ 5 മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയില്‍ കളിക്കുന്നത് എന്ന പ്രത്യേകതയും പരമ്പരക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *