തിരുവനന്തപുരം: കേരള വഖഫ് ബോർഡിൽ അമുസ്ലീങ്ങളായ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരേ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞവർഷം കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നുണ്ട്. ഇത് പാലിക്കാതെ രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഇതിനാൽ വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചു. ഹർജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരുമെന്നാണ് റിപ്പോർട്ട്
ഷോൺ ജോർജ് ഹൈക്കോടതിയിൽ
