പകലുറക്കം ടൈപ് 2 ഡയബറ്റിസ് രോഗികളിൽ കരൾരോഗ സാധ്യത കൂട്ടുമെന്ന് പഠനം

ന്യൂഡൽഹി : ഊണ് കഴിഞ്ഞാൽ ഒരൽപം മയങ്ങുന്നത് ശീലമാക്കുന്നവരുണ്ട്. അൽപസമയത്തേക്കുള്ള ഈ ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷം പകരുകയും ചെയ്യും. എന്നാൽ, അരമണിക്കൂറിനപ്പുറം ഉറക്കം പോയാൽ അത് ദോഷകരമാവുകയാണ് ചെയ്യുക. പ്രത്യേകിച്ച് ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 30 മിനിറ്റിൽ കൂടുതൽ പകലുറങ്ങുന്നത് കരൾരോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. ചൈനയിലെ വെൻസൂ മെ‍ഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ചിക്കാഗോയിൽ വച്ചുനടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ടൈപ് 2 ഡയബറ്റിസ് രോഗികളിൽ പകലുറക്കം അരമണിക്കൂറിൽ കൂടുന്നത് മെറ്റബോളിക് ഡിസ്ഫ്ങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാടോട്ടിക് ലിവർ ഡിസീസ് സാധ്യത കൂട്ടുമെന്ന് പഠനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *