രാഹുൽ പിന്നിൽനിന്ന് കുത്തി

ചെന്നൈ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ . ഇന്ത്യാ ബ്ലോക്ക് പങ്കാളികൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത് തടയാൻ കോൺഗ്രസ് ഗൂഢ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്നിട്ട് അവരുടെ പിന്തുണ തേടി എന്നും ഡിഎംകെ ആരോപിച്ചു. തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയത് രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് എന്നും പാർട്ടി ആരോപിച്ചു. കോൺഗ്രസിനെതിരെ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ നടത്തിയ ആരോപണങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം വർധിക്കുകയും ചെയ്ത സമയത്താണ് അദ്ദേഹം തന്റെ പ്രസ്താവന നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധി എന്നെന്നും ഡിഎംകെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *