ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ചാര ശൃംഖലയെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഒപ്പേറഷനിൽ 10 പേർ അറസ്റ്റിലായി. ഇന്ത്യയുടെ ദേശീയ സുരക്ഷ തകർക്കുക എന്ന ലക്ഷ്യത്തോടെ വിദേശ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും ഇവർ നീരീക്ഷിച്ചുവരുകയായിരുന്നു. മാത്രമല്ല അതീവ സുരക്ഷയുള്ള പല പ്രധാന സ്ഥലങ്ങളിലും അത്യാധുനിക ക്യാമെറകൾ സ്ഥാപിച്ചു തത്സമയ ദൃശ്യങ്ങൾ പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇവർ എത്തിച്ചു വരുകയായിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലുള്ള സുരക്ഷാ വീഴ്ച കണ്ടെത്താനുമാണ് ഇവർ ശ്രമിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ആഴ്ച്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ശൃംഖലയെ പോലീസ് വീഴ്ത്തിയത്. അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പുകളും മറ്റു ഉപകരണങ്ങളും പോലീസ് വിശദമായി പരിശോധിച്ച് വരുകയാണ്. നിലവിൽ പിടിയിലായവരിൽ നിന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ തെളിവുകളും രേഖകളും കണ്ടെത്തിയെന്നാണ് പോലീസ് അറിയിച്ചു.
Related Posts
എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെട്ടുത്തി അണ്ണാ ഹസാരെ
ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ…
എഫ്സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (FCRA) ബില്‍ ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള…
അഴിമതി കേസ്; രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്
ഛണ്ഡിഗഢ്: അഴിമതി കേസില്‍ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകളാണ്…
