ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് എംഎല്‍എമാരുള്ള ലീഗിന് ടിവികെ ഒരു മന്ത്രിസ്ഥാനം നൽകിയതാണ് നിർണായകമായത്.
Related Posts
കല്യാണത്തിന് കമ്മൽ മറന്നുപോയി, കൊണ്ടുവന്ന് തന്നത് മുൻ ഭർത്താവ്..’; തുറന്നുപറഞ്ഞ് ഗൗരി ലക്ഷ്മി
കൊച്ചി : പാട്ടുകളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്ന താരമാണ് ഗൗരിലക്ഷ്മി. പാടുന്ന പാട്ടിന്റെ പേരിലും,…
സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ വൈഭവ് സൂര്യവംശിക്ക് ഇരട്ട നേട്ടം
ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പതിനഞ്ചുകാരന് ഓപ്പണര്‍ വൈഭവ് സൂര്യവംശി ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം…
ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്…
