ചെന്നൈ : മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം കൂട്ടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടണം വിജയിയുടെ നിലപാട് നിരാശജനകമാണെന്നും ഇത് കേരളത്തിന് എതിരാണെന്നും എംപി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കേരളത്തിലെ ജനങ്ങൾ ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 142 അടിയിൽ നിന്നും 152 അടിയാക്കി ജലനിരപ്പ് ഉയർത്തണമെന്ന് നിലപാട് സുപ്രിംകോടതി പോലും അനുവദിക്കാത്തതാണ്. അതാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. ഗവൺമെൻറ് തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണം. കേന്ദ്ര സർക്കാരിന്റെ മുന്നിൽ എംപി എന്ന നിലയിൽ താൻ കത്ത് നൽകിയിട്ടുണ്ട് എന്നും ഡീൻകുര്യാക്കോസ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാം പ്രശ്നത്തിൽ നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയിക്ക് എതിരെ ഡീൻ കുര്യാക്കോസ്
