ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്. ഇ.വി വേലുവിന്റെ വീടുകളിലാണ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്. എം.കെ സ്റ്റാലിൽ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ. വി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തിൽ 8 ശതമാനം കമ്മീഷൻ കരാറുകാരിൽ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളിൽ റെയ്ഡ് നടക്കുന്നത്. ചെന്നൈയിലും തിരുവണ്ണാമലൈയിലുമായി 12 സ്ഥലങ്ങളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. ടെൻഡർ ക്രമക്കേടുകളിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഡിഎംകെയെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് എം.കെ സ്റ്റാലിൻ പ്രതികരിച്ചു. ഡിഎംകെ സർക്കാരിലെ ഒരാളെയും അഴിമതിക്കേസിൽ ശിക്ഷിക്കാനായിട്ടില്ല എന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *