Tag: Vigilance

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകത; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി: കൊച്ചി മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൊച്ചി മുണ്ടംവേലി പി ആന്‍ഡ് ടി ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളിലും സാമ്പത്തിക അഴിമതിയിലുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ഫ്‌ലാറ്റിലാണ് ഗുരുതരക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു വര്‍ഷത്തിലുള്ളില്‍ ഫ്‌ലാറ്റ് വാസയോഗ്യമല്ലാതായെന്ന് നിരവധി […]
Read more

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ടി. പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. കേരളത്തിൽ യുഡിഎഫ് അധികാരമേറ്റ് 100 ദിവസം ആകുമ്പോൾ വൻ അഴിമതിയാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുമാകാം എന്ന സമീപനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേര് വന്നല്ലോ. അദ്ദേഹം അതിൽ വിശദീകരണം നൽകട്ടെ. ഡയറിയിൽ പിണറായിയുടെ പേരുണ്ടെന്ന് പറഞ്ഞാണല്ലോ കേസ് എടുത്തത്. വ്യാജരേഖ കേസ് പ്രതി ടോം മണപ്പുറത്തിനെ കേരള […]
Read more

ബ്ലീച്ചിംഗ് പൗഡർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി […]
Read more

ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് നിർദേശം

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്ത് നടപടികളാണ്സ്വീകരിച്ചതെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നിർദേശം നൽകിയത്. ഗണേഷ് മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു പരാതി. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ നൽകിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ഉണ്ടായെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എറണാകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഇയാൾ നേരത്തെ വിജിലൻസ് ഡയറക്ടർക്ക് ഉൾപ്പെടെ പരാതി […]
Read more

തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധനയുമായി വിജയിലൻസ്. ആറ് കോർപ്പറേഷനുകൾ, 30 മുനിസിപ്പാലിറ്റികൾ, 24 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കെട്ടിട നിർമാണത്തിന് അനുമതി നൽകൽ, നമ്പർ നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് ഇടനിലക്കാർ വഴി പണം വാങ്ങുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വൈകിട്ടോടെ മാത്രമേ പരിശോധന പൂർത്തിയാവുകയുള്ളൂ. ചില സ്ഥലങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
Read more

മൃഗശാലയിലെ വ്യാജ നിയമനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനത്തില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. തിരുവനന്തപുരം മൃഗശാലയില്‍ കീപ്പര്‍ തസ്തികയില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും ജോലിയില്‍ പ്രവേശിച്ചത് വ്യാജ രേഖ സമര്‍പ്പിച്ചാണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളടക്കം പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. 2025 ഓഗസ്റ്റിലാണ് മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേട് റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നത്. മൃഗശാലകളിലെ കീപ്പര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ്. ഈ നിയമനങ്ങളില്‍ തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് രണ്ട് പേര്‍ ജോലി നേടിയത് വിവരാവകാശ […]
Read more

ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുൻ മന്ത്രിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്. ഇ.വി വേലുവിന്റെ വീടുകളിലാണ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്. എം.കെ സ്റ്റാലിൽ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ. വി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തിൽ 8 ശതമാനം കമ്മീഷൻ കരാറുകാരിൽ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളിൽ റെയ്ഡ് നടക്കുന്നത്. ചെന്നൈയിലും തിരുവണ്ണാമലൈയിലുമായി 12 സ്ഥലങ്ങളിലാണ് […]
Read more

വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി; പി.വി ശ്രീനിജന് എതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ‘സ്ലേറ്റ്’ എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ […]
Read more

വെള്ളാപ്പള്ളിക്ക് കുരുക്ക്; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സ‍ർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് […]
Read more

KSEB സോളാർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സോളാർ അഴിമതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് . ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്‌ടമെന്നാണ് വിലയിരുത്തൽ. പാതി വഴിയിൽ പദ്ധതി നിലച്ചിരുന്നു. കോട്ടയം, കാസർ​ഗോഡ് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ ​ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂരിൽ ഒരു മെ​ഗാവാട്ട് സോളാർ പദ്ധതിയ്ക്കായി കരാർ നൽകിയത്. ഇതിൽ 2.48 കോടി രൂപ ‌ചെലവഴിച്ച് കഴിഞ്ഞു. […]
Read more

Recent News